യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി
1488023
Wednesday, December 18, 2024 6:29 AM IST
ചെമ്പേരി: സമൂഹത്തിൽ നിലനിൽക്കുന്ന അനീതികൾക്കെതിരേ പോരാടുന്ന ശക്തിയായും ദുരിതം അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്ന സന്നദ്ധസേനയായും യൂത്ത് കോൺഗ്രസ് പ്രവർത്തനം തുടരണമെന്നും കോൺഗ്രസിൽ അപചയങ്ങൾ ഉണ്ടാകുമ്പോൾ തിരുത്തൽ ശക്തിയായി പ്രവർത്തിക്കേണ്ടത് യൂത്ത് കോൺഗ്രസ് ആണെന്നും കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ. യൂത്ത് കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡന്റ് വിനു ജോർജിന്റെയും സഹ ഭാരവാഹികളുടെയും ചുമതയേൽക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് പി. ജോർജ് അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആൽബിൻ അറയ്ക്കൽ ആമുഖ പ്രഭാഷണവും ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ മുഖ്യ പ്രഭാഷണവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹൻ മുഖ്യാതിഥിയായിരുന്നു. യൂത്ത് കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡന്റ് വിനു ജോർജ് പ്രസംഗിച്ചു.