റബർ തോട്ടത്തിൽ മരപ്പട്ടി ചത്തനിലയിൽ
1488418
Thursday, December 19, 2024 7:56 AM IST
ചെറുപുഴ: റബർ തോട്ടത്തിൽ മരപ്പട്ടിയെ ചത്തനിലയിൽ കണ്ടെത്തി. ചെറുപുഴ പഞ്ചായത്തിലെ തിരുമേനി കോക്കടവിലാണ് റബർ തോട്ടത്തിൽ വന്യജീവി കൊന്നിട്ട നിലയിൽ മരപ്പട്ടിയെ കണ്ടത്.
മരപ്പട്ടിയുടെ കഴുത്തിനും മുഖത്തും മുറുവുകളോടെ ചത്തുകിടക്കുന്നത് കാണപ്പെട്ടത്. രാവിലെ അഞ്ചരയോടെ ടാപ്പിംഗിനായി സണ്ണി തോട്ടത്തിലെത്തിയപ്പോഴായിരുന്നു മരപ്പട്ടിയെ കണ്ടത്. ഈ ഭാഗത്ത് സണ്ണിയുടെ തോട്ടം മാത്രമേ ടാപ്പ് ചെയ്യുന്നുള്ളൂ. ബാക്കി തോട്ടങ്ങളൊക്കെ ടാപ്പ് ചെയ്യാതെ കാടുപിടിച്ച് കിടക്കുകയാണ്. ഒരാഴ്ച മുൻപ് സണ്ണിയുടെ കോഴിക്കൂട്ടിൽ നിന്നും കോഴിയേയും അജ്ഞാത ജീവി പിടിച്ചിരുന്നു.
ഇതിനെ കൊന്നിട്ടനിലയിൽ റബർതോട്ടത്തിൽ നിന്ന് പിന്നീട് കണ്ടെത്തി. കൊന്നിടുകമാത്രമാണ് ചെയ്യുന്നത്. ഇവയെ തിന്നുന്നില്ല.