മാർതോമാ ശ്ലീഹായുടെ ഗ്രോട്ടോ ആശീർവദിച്ചു
1488416
Thursday, December 19, 2024 7:56 AM IST
പൊട്ടംപ്ലാവ്: മൂന്നാംകൂപ്പ് സെന്റ് തോമസ് മൗണ്ടിലെ മാർ വാലാഹ് ധ്യാനകേന്ദ്രത്തിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ മാർതോമാ ശ്ലീഹായുടെ ഗ്രോട്ടോ തലശേരി അതിരൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി ആശീർവാദകർമം നിർവഹിച്ച് പൊതു വണക്കത്തിനായി സമർപ്പിച്ചു. ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സ്കറിയ താമരക്കാട്ട് എംഎസ്ടി, കാരുണ്യാശ്രമം പ്രകൃതിചികിത്സാ കേന്ദ്രം ഡയറക്ടർ ഫാ.ജോൺ മടുക്കോലിൽ എന്നിവർ പ്രസംഗിച്ചു. ഫാ.ജോസ് തെക്കേക്കരോട്ട്, റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, വൈദികർ, സിസ്റ്റർമാർ എന്നിവരടക്കം നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.