ഷാർജയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1488189
Wednesday, December 18, 2024 10:45 PM IST
ശ്രീകണ്ഠപുരം: ഷാർജയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെങ്ങളായി വളക്കൈ സിദ്ദീഖ് നഗറിലെ സി.പി. മുബഷീറാണ് (28) മരിച്ചത്.
ഒന്നരമാസം മുമ്പ് ഷാർജ മലീഹ റോഡിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് അൽ ഖാസിമി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പരേതനായ മുസ്തഫ-സുലൈഖ ദമ്പതികളുടെ മകനാണ്. ഭാര്യ: നസ്രീന (ഇരിണാവ്).
രണ്ട് മാസം പ്രായമുള്ള മകളുണ്ട്. സഹോദരങ്ങൾ: മുനവീർ, മുർഷിദ. ഇന്ന് രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ഉച്ചക്ക് 12 ഓടെ പെരിന്തിലേരി ബോട്ട്കടവ് ജുമാ മസ്ജിദിൽ കബറടക്കും.