ജൽജീവൻ പദ്ധതി നാട്ടുകാർക്ക് ദുരിതമായി
1488622
Friday, December 20, 2024 7:04 AM IST
ചപ്പാരപ്പടവ്: ജൽജീവൻ പദ്ധതി നാട്ടുകാർക്ക് ഉണ്ടാക്കുന്ന തലവേദനയ്ക്ക് അറുതിയില്ല. ചപ്പാരപ്പടവ് പഞ്ചായത്തിൽ നിരവധിയിടങ്ങളിലാണ് പദ്ധതിക്ക് വേണ്ടി റോഡ് കുഴിച്ച് ഇട്ടിരിക്കുന്നത്.
പലയിടത്തും കാൽനട യാത്ര പോലും സാധ്യമല്ലെന്ന് നാട്ടുകാർ പറയുന്നു. ബാലപുരം-ഉടുമ്പും ചിറ്റകവല, മിമ്പറ്റി-വായാട്ടുപറമ്പ ഹൈസ്കൂൾ, മലയാളംമുക്ക്-കരിവേടൻകുണ്ട് തട്ട് എന്നീ റോഡുകളുടെ അരിക് പൂർണമായും തകർത്ത് വലിയ ഗർത്തമാക്കിയിരിക്കുകയാണ്.
ജൻജീവൻ മിഷൻ പൈപ്പ് ഇടാൻ വേണ്ടി ബാലപുരം-ഉടുമ്പുംചിറ്റ കവല റോഡിന്റെ മധ്യഭാഗം കീറിയത് കാരണം ഇതുവഴി വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കുന്നില്ല. ജൽജീവൻ മിഷൻ അധികൃതർക്ക് പരാതി നൽകിയിരുന്നുവെങ്കിലും ഒരു പ്രതികരണവും ഉണ്ടാകുന്നില്ലെന്ന് പഞ്ചായത്തംഗം തങ്കമ്മ സണ്ണി പറഞ്ഞു.