വിജ്ഞാപനം കത്തിച്ചു
1488611
Friday, December 20, 2024 7:03 AM IST
കേളകം: കർഷക കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖത്തിൽ പുതിയ വന നിയമ ഭേദഗതിക്കെതിരേ പ്രതിഷേധ മാർച്ചും വിജ്ഞാപനം കത്തിക്കലും നടത്തി. കേളകത്ത് പ്രതിഷേധം മാർച്ച് ഡിസിസി സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കർഷക കോൺഗ്രസ് പ്രസിഡന്റ് അഗസ്റ്റിൻ വടക്കേയിൽ അധ്യക്ഷനായിരുന്നു. ജോയ് വേളുപ്പുഴ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, സന്തോഷ് മണ്ണാർകുളം, പി.സി. രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.