ആറളം ഫാമിൽ കാർഷിക ഉത്പന്ന സംസ്കരണ കേന്ദ്രം പ്രവർത്തനം തുടങ്ങി
1487885
Tuesday, December 17, 2024 7:18 AM IST
ഇരിട്ടി: ആറളം ഫാമിൽ പട്ടികവർഗ വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടുകൂടി സ്ഥാപിച്ച കാർഷിക ഉത്പന്ന സംസ്കരണ കേന്ദ്രം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ഹൈടെക് കൂൺ കൃഷി രണ്ടാം ഘട്ട യൂണിറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ അധ്യക്ഷത വഹിച്ചു. ആറളം ഫാം മാനേജിംഗ് ഡയറക്ടർ കാർത്തിക് പാണിഗ്രഹി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, പഞ്ചായത്ത് അംഗം മിനി ദിനേശൻ, ഡോ. ജയരാജ്, ഡോ. കെ.പി. നിതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
ഫാമിൽ നിന്നു വിപണിയിൽ എത്തിക്കുന്ന കുൺ അച്ചാർ, കൂൺ ചമ്മന്തിപൊടി എന്നിവയുടെ ലോഞ്ചിംഗും ഇതോടൊപ്പം മന്ത്രി നടത്തി. കശുവണ്ടി, തേൻ, വെളിച്ചെണ്ണ, മറ്റ് കാർഷിക ഉത്പന്ന ങ്ങളുടെ സംസ്കരണവും, മൂല്ല്യവർധിത ഉത്പങ്ങളുടെ നിർമണവും ഇവിടെ നടക്കും.