വന നിയമഭേദഗതിക്കെതിരേ പന്തം കൊളുത്തി പ്രകടനം നടത്തി
1488610
Friday, December 20, 2024 7:03 AM IST
കൊട്ടിയൂർ: സർക്കാരിന്റെ വന നിയമഭേദഗതിക്കെതിരേ കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി.1961 ലെ കേരള ഫോറസ്റ്റ് ആക്ട് അമെൻഡ്മെന്റ് ചെയ്ത് ജനങ്ങളെ ദ്രോഹിക്കാനുള്ള സർക്കാർ നീക്കത്തിൽ നിന്നും പിന്തിരിയുക. വന്യമൃഗശല്യം പരിഹരിക്കുക, കർഷകരുടെ വിളകൾക്ക് ന്യായമായ വില നൽകുക, വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധവും ഗസറ്റ് വിജ്ഞാപനം കത്തിക്കലും നടന്നത്.
കിഫ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിൽസൺ വടക്കയിൽ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി റോബിൻ മുഞ്ഞനാട്ട് ഉദ്ഘാടനം ചെയ്തു. ജോണി കുമ്പളക്കുഴി, എം.ബി. കൃഷ്ണൻ നായർ, വിജയൻ പാലുകാച്ചി, തോമസ് അറയ്ക്കൽ, തങ്കച്ചൻ പുലയൻപറമ്പിൽ, ജോണി മുരിങ്ങാശേരി, ജോർജ് കുമ്പളാങ്ങൽ, ജോസ് തെക്കേമല തുടങ്ങിയവർ പ്രസംഗിച്ചു.