വൈദ്യുതി ചാർജ് വർധന: കോൺഗ്രസ് പ്രതിഷേധിച്ചു
1487877
Tuesday, December 17, 2024 7:18 AM IST
കണ്ണൂർ: തുടർഭരണത്തിന്റെ മറവിൽ സാധാരണക്കാരെയും തൊഴിലാളികളെയും കൊള്ളയടിക്കുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ഇതുപോലെ ജനങ്ങൾ വെറുത്ത ഒരു ഗവൺമെന്റ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. വൈദ്യുതി ചാർജ് വർധനവിനെതിരെയും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് (യുഡബ്ള്യുഇസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ജനകീയ പ്രതിരോധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ മുഖ്യപ്രഭാഷണം നടത്തി.
ചെറുപുഴ: ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാടിയോട്ടുചാൽ വൈദ്യുത സെക്ഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡിസിസി വൈസ് പ്രസിഡന്റ് കെ.പി. സാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ ആലയിൽ, എം. ഉമ്മർ, ടി.വി. കുഞ്ഞമ്പു നായർ, വിജേഷ് ഉമ്മറപൊയിൽ, രാജീവൻ അവറോന്നൻ, രവി പൊന്നംവയൽ, ടി.പി. ചന്ദ്രൻ, എ.കെ. രാജൻ, എൻ. അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.
ആലക്കോട്: ആലക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലക്കോട് ഇലക്ട്രിസിറ്റി ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. സജീവ് ജോസഫ് എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോസ് വട്ടമല അധ്യക്ഷത വഹിച്ചു. തോമസ് വെക്കത്താനം, ബിജു പുളിയൻതൊട്ടി, ബാബു പള്ളിപ്പുറം, ജോജി കന്നിക്കാട്ട്, ജീൻസ് മാത്യു, വത്സമ്മ വാണിശേരി, ജോയിച്ചൻ പള്ളിയാലിൽ, ടോമി കുമ്പിടിയാംമാക്കൽ, ഷാജി പാണംകുഴി, അപ്പുക്കുട്ടൻ സ്വാമിമഠം, ഐസക്ക് മുണ്ടിയാങ്കൽ, സിബിച്ചൻ കുളപ്പുര, ഷെന്നി മാങ്കോട്ടിൽ, പി.എം. ബിനോയ്, സരിത ജോസ്, എലിസബത്ത് നെല്ലിവേലി എന്നിവർ പ്രസംഗിച്ചു.
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈദ്യുതി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കെപിസിസി മെംബർ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഇ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന, എം.ഒ. മാധവൻ, യൂത്ത് കോൺഗ്രസ് നേതാവ് പ്രിൻസ് പി. ജോർജ്, പി.ടി. കുര്യാക്കോസ്, പ്രകാശൻ നെടിയേങ്ങ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ നസീമ ഖാദർ, ടി.സി. പ്രിയ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിനോ പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. മാർച്ച് വൈദ്യുതി ഓഫീസ് കവാടത്തിൽ പോലീസ് തടഞ്ഞു.