ആറളം വനത്തിനുള്ളിൽ ചെക്ക്ഡാം നിർമിച്ച് വനിതാ ജീവനക്കാർ
1488608
Friday, December 20, 2024 7:03 AM IST
ആറളം: വന്യജീവികൾക്ക് ജലലഭ്യത ഉറപ്പ് വരുത്താനായി ആറളം വനത്തിനുള്ളിൽ ചെക്ക്ഡാം നിർമിച്ച് വനിതാ ജീവനക്കാർ. ആറളം വന്യജീവി സങ്കേതത്തിലെ വനിതാ ജീവനക്കാർ ചേർന്ന് വനത്തിനകത്തു ബ്രഷ് വുഡ് ചെക്ക് ഡാം നിർമിച്ചു.
വേനൽക്കാലത്തു വന്യജീവികൾക്ക് ജലലഭ്യത ഉറപ്പ് വരുത്താനായി ആറളം വൈൽഡ്ലൈഫ് അസിസ്റ്റന്റ് വാർഡൻ രമ്യ രാഘവന്റെ നേതൃത്വത്തിലാണ് ആറളം വൈൽഡ്ലൈഫ് റേഞ്ചിലെ വനിതാ ബീറ്റ്ഫോറസ്റ്റ് ഓഫീസർമാരും, വനിതാ ഫോറസ്റ്റ് വാച്ചർമാരും ചേർന്ന് ചെക്ക് ഡാം നിർമിച്ചത്.