സീനിയർ വോളിബോൾ: ഭഗത് സിംഗ് അന്നൂരും റെഡ് സ്റ്റാർ പേരൂലും ജേതാക്കൾ
1488022
Wednesday, December 18, 2024 6:29 AM IST
ചെറുപുഴ: ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും പൊറക്കുന്ന് നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച പുരുഷ-വനിത സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഭഗത് സിംഗ് അന്നൂരും റെഡ് സ്റ്റാർ പേരുലും ജേതാക്കൾ. രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് നവപ്രഭ ചട്ടിയോളിനെ പരാജയപ്പെടുത്തിയാണ് പുരുഷ വിഭാഗത്തിൽ ഭഗത് സിംഗ് അന്നൂർ ജേതാക്കളായത്. വനിതാ വിഭാഗത്തിൽ റെഡ് സ്റ്റാർ പേരുൽ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് സ്പോർട്സ് ഡിവിഷൻ കണ്ണൂരിനെയാണ് പരാജയപ്പെടുത്തി.ടി.വി. രാജേഷ് ഫൈനൽ മത്സരത്തിൽ മുഖ്യാതിഥിയായി. പി. പ്രകാശൻ,വി.കെ. സനോജ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.