ചികിത്സാസഹായം കൈമാറി
1465019
Wednesday, October 30, 2024 5:53 AM IST
നെല്ലിക്കുറ്റി: ഏരുവേശി പഞ്ചായത്ത് മൂന്നാം വാർഡിലെ കോട്ടക്കുന്നിൽ താമസിക്കുന്ന നിർധനകുടുംബാംഗമായ വീട്ടമ്മയുടെ ചികിത്സക്കായി നെല്ലിക്കുറ്റിയിലെ സുമനസുകളുടെ കൂട്ടായ്മ ധനഹായം കൈമാറി. ദിവസവേതന തൊഴിലാളിയായ പഴയംപള്ളിൽ സണ്ണിയുടെ ഭാര്യ മിനിയുടെ ചികിത്സയ്ക്കായി നെല്ലിക്കുറ്റി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന മലബാർ ലോട്ടസ് ക്ലബ് വാട്സ്ആപ്പ് കൂട്ടായ്മ സമാഹരിച്ച സാഹായധനമാണ് കൈമാറിയത്.
സണ്ണിയുടെ ഭവനത്തിൽ നടന്ന ചടങ്ങിൽ റെജി ഏബ്രഹാം കുറുമണ്ണിൽ അധ്യക്ഷത വഹിച്ചു. ജോൺസൺ കാരമയിൽ തുക കൈമാറി. ബിജു അടുപ്പുകല്ലിങ്കൽ, വിജയൻ തേളുകാലായിൽ, മനോജ് ചെറുശേരി എന്നിവർ നേതൃത്വം നൽകി.
തലച്ചോറിലെ ഞരമ്പുകൾ ദ്രവിച്ചു പോകുന്ന മോട്ടോ ന്യൂറോ ഡിസീസ് എന്ന രോഗം ബാധിച്ച് വർഷങ്ങളോളമായി ചികിത്സ തുടരുന്ന മിനിയുടെ ജീവിതം വീൽചെയറിന്റെ സഹായത്തോടെയാണ് മുന്നോട്ട് നീങ്ങുന്നത്.