കു​ടി​യാ​ന്മ​ല: യു​വാ​വി​നെ മു​ൻവൈരാഗ്യം വ​ച്ച് ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾകൊ​ണ്ട് ത​ല​ക്കും മു​ഖ​ത്തും കാ​ലി​നും കൈ​ക്കും മ​റ്റും എ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മിച്ചെന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

ന​ടു​വി​ൽ പ​ള്ളി​ത്ത​ട്ടി​ലെ എൻ.​ അ​നീ​ഷി​ന്‍റെ (38) പ​രാ​തി​യി​ലാ​ണ് പ​ള്ളി​ത്ത​ട്ടി​ലെ ബാ​ലച​ന്ദ്ര​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​യേ​ഴി​ന് വൈ​കു​ന്നേ​രം ആ​റോടെയാ​ണ് സം​ഭ​വം.

ന​ടു​വി​ലി​ലെ ഗാ​ല​ക്സി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്ത് ക​ട വ​രാ​ന്ത​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന പ​രാ​തി​ക്കാ​ര​നെ മു​മ്പ് പ്ര​തി ചീ​ത്ത​വി​ളി​ച്ച​ത് ചോ​ദ്യം ചെ​യ്ത വി​രോ​ധ​ത്തി​ൽ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ.​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.