രണ്ടു കടകളിൽ കവർച്ച; കാമറയിൽ പതിഞ്ഞത് സ്ഥിരം മോഷ്ടാവ്
1464867
Tuesday, October 29, 2024 7:16 AM IST
തളിപ്പറമ്പ്: പറശിനി മടപ്പുരക്ക് സമീപത്തെ രണ്ടു കടകളിൽ കവർച്ച. കാമറയിൽ പതിഞ്ഞത് സ്ഥിരം മോഷ്ടാവ്. എം.വി. രാജീവന്റെ ഫാൻസി കടയിൽ നിന്ന് 2500 രൂപയും, പി.എം. രത്നാകരന്റെ ഫാൻസി കടയിൽ നിന്ന് 1500 രൂപയുമാണ് കവർന്നത്. രാത്രി ഏകദേശം 11 വരെ പ്രവർത്തിക്കുന്ന കടകൾ പിറ്റേദിവസം പുലർച്ചെ 4.30ഓടെ തന്നെ തുറക്കുകയും ചെയ്യും.
അതിനാൽ ഷട്ടർ അടക്കാതെ തുണികൊണ്ട് കടകളുടെ മുൻഭാഗം അടച്ചുവയ്ക്കുകയാണ് പതിവ്. ഈ കർട്ടനുകൾ വകഞ്ഞുമാറ്റി അകത്തുകടന്നാണ് കവർച്ച നടത്തിയത്. കവർച്ചക്കാരന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. പറശിനിക്കടവിൽ താമസിക്കുന്ന കൂനം സ്വദേശി അശ്വിന്റെ ദൃശ്യമാണ് ലഭിച്ചത്. തളിപ്പറമ്പ് പോലീസ് നേരത്തെയെടുത്ത കവർച്ചാക്കേസുകളിലും കഞ്ചാവ് കേസിലും ഇയാൾ പ്രതിയാണ്