ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
1450241
Tuesday, September 3, 2024 10:19 PM IST
കൂത്തുപറമ്പ്: കണ്ടംകുന്നിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ആയിത്തര മിന്നിപ്പീടികയിലെ കുറ്റ്യന്റവിട ഹൗസിൽ എം. മനോഹരനാണ് (62) മരിച്ചത്. ഇന്നലെ രാവിലെ 8.20 യോടെ കണ്ടംകുന്ന് പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്.
കൂത്തുപറമ്പ് ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും എതിർ ദിശയിലേക്ക് വരികയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. സംഭവസ്ഥലത്തുവച്ചു തന്നെ മനോഹരൻ മരിച്ചു.
ഭാര്യ: പരേതയായ വസന്ത. മക്കൾ: മഹേഷ് (മിലിട്ടറി), മഞ്ജുഷ. മരുമക്കൾ: മോഹനൻ, ജൂന. സംസ്കാരം ഇന്നു നടക്കും.