ടിഎസ്എസ്എസ് പൈസക്കരി മേഖലാ വാർഷിക സമ്മേളനം നടത്തി
1450035
Tuesday, September 3, 2024 1:21 AM IST
പൈസക്കരി: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) പൈസക്കരി മേഖലാ വാർഷിക സമ്മേളനം പൈസക്കരി ദേവമാത ഓഡിറ്റോറിയത്തിൽ നടന്നു.
ടിഎസ്എസ്എസ് തലശേരി അതിരൂപത ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു. മേഖല ഡയറക്ടർ ഫാ.ജോബി ചെരുവിൽ അധ്യക്ഷത വഹിച്ചു.
റവ.ഡോ. ലൂക്കോസ് മാടശേരി, ഫാ.നോയൽ ആനിക്കുഴിക്കാട്ടിൽ, സിസ്റ്റർ ലിറ്റിൽ തെരേസ് എസ്എച്ച്, ആന്റണി പീടിയേക്കൽ, മാനുവൽ കോയിക്കൽ, ലിസി ജിജി, സുരേഷ് കുമാർ ഓടാപ്പന്തിയിൽ, വത്സമ്മ തേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
ടിഎസ്എസ്എസിൽ തുടർച്ചയായി ഏഴാം തവണയും ഒന്നാം സ്ഥാനം നേടിയ പൈസക്കരി ഐശ്വര്യാ ക്രെഡിറ്റ് യൂണിയന് ട്രോഫിയും സർട്ടിഫിക്കറ്റും കാഷ് അവാർഡും സമ്മാനിച്ചു. മേഖലയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം പൈസക്കരി, ഏറ്റുപാറ, ചുണ്ടപ്പറമ്പ് യൂണിറ്റുകൾ കരസ്ഥമാക്കി. സംഘനിധിയുടെ മികച്ച പ്രവർത്തനങ്ങൾക്കും സമ്മാനങ്ങൾ നല്കി.