ഉപജില്ലാ സ്കൂൾ കലോത്സവം: സംഘാടക സമിതി രൂപീകരിച്ചു
1450034
Tuesday, September 3, 2024 1:21 AM IST
ചെമ്പന്തൊട്ടി: ഒക്ടോബർ 15 മുതൽ 19 വരെ ചെമ്പന്തൊട്ടി സെന്റ് ജോർജ് സ്കൂളിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സജീവ് ജോസഫ് എംഎൽഎ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. ബിജു സി. ഏബ്രഹാം ആമുഖ പ്രഭാഷണം നടത്തി. ജോയ്സ് സഖറിയാസ് സംഘാടക സമിതി പാനലും കെ.വി. രാജേഷ് കരട് ബജറ്റും അവതരിപ്പിച്ചു.
ഇരിക്കൂർ എഇഒ പി.കെ. ഗിരീഷ് മോഹൻ, സ്കൂൾ മാനേജർ ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ഇരിക്കൂർ ബിപിസി ടി.വി.ഒ. സുനിൽകുമാർ, കൈറ്റ് പ്രതിനിധി സി.പി. അജിത്കുമാർ, യുപി സ്കൂൾ മുഖ്യാധ്യാപിക ലാലി എം. പോൾ, എച്ച്എം ഫോറം കൺവീനർ സോജൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
റിട്ട. അധ്യാപിക ജോസഫീന, പൂർവ വിദ്യാർഥി ജിൻസ് ജെയ്സൺ എന്നിവർ കലോത്സവ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന സജീവ് ജോസഫ് എംഎൽഎക്ക് കൈമാറി. ഭാരവാഹികൾ: ഫാ. ആന്റണി മഞ്ഞളാകുന്നേൽ-രക്ഷാധികാരി, ഡോ. കെ.വി. ഫിലോമിന-ചെയർപേഴ്സൺ, ബിജു സി. ഏബ്രഹാം-ജനറൽ കൺവീനർ, ലൗലി എം. പോൾ-ജോയിന്റ് കൺവീനർ, ജോയ്സ് സഖറിയാസ്-പ്രോഗ്രാം കൺവീനർ.