ദുരിതബാധിതർക്കുള്ള പാക്കേജുകൾ ഉടൻ പ്രഖ്യാപിക്കണം: കർഷക കോൺഗ്രസ്
1450033
Tuesday, September 3, 2024 1:21 AM IST
കണ്ണൂർ: വയനാട്ടിലും വിലങ്ങാടും സംഭവിച്ച ദുരന്തങ്ങളിൽ അടിയന്തര പുനരധിവാസ പ്രക്രിയ ത്വരിത ഗതിയിലാക്കാനും ദുരിതബാധിതർക്കുള്ള നഷ്ടപരിഹാര പാക്കേജുകൾ സത്വരമായി പ്രഖ്യാപിക്കുവാനും സർക്കാർ തയാറാകണമെന്ന് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് സൗജന്യമായി ഭൂമിയും വീടും നൽകാൻ വിവിധ സംഘടനകളും ഒട്ടേറെ വ്യക്തികളും സന്നദ്ധരായിട്ടും അതിനൊരു ഏകോപനം ഉണ്ടാക്കി പ്രാവർത്തികമാക്കാൻ സർക്കാരിന് ഇതുവരെ കഴിയാത്തത് ദയനീയമാണെന്നും യോഗം ആരോപിച്ചു.
കണ്ണൂർ ഡിസിസി ഹാളിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ജോയി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് പൂമല അധ്യക്ഷത വഹിച്ചു. ജോണി മുണ്ടക്കൽ, പി.ഒ. ചന്ദ്രമോഹനൻ, സി.പി. സലീം, എം.വി. പ്രേമരാജൻ, എം.വി. ശിവദാസൻ, ജോസ് പന്നിയാമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.