സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളജുകൾ വെന്റിലേറ്ററിൽ: സന്ദീപ് വാര്യർ
1444394
Tuesday, August 13, 2024 1:48 AM IST
പരിയാരം: പിണറായി സർക്കാറിന്റ ഭരണത്തിൽ സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളജുകൾ വെന്റിലേറ്ററിലാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പറഞ്ഞു.
പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെടുകാര്യസ്ഥക്കെതിരേ മെഡിക്കല്‍ കോളജിലേക്ക് ബിജെപി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം എ.പി. ഗംഗാധരന് പ്രസംഗിച്ചു. ബിജു എളക്കുഴി, ശ്രീനാരായണന്, പി. ഭാസ്ക്കരന്‍, ചെങ്ങുനി രമേശന്, പ്രഭാകരന് കടന്നപ്പള്ളി, സി.വി. സുമേഷ്, പനക്കീല്‍ ബാലകൃഷ്ണന്, മധു മാട്ടൂല്‍, പ്രശാന്ത് ചുള്ളേരി എന്നിവര്‍ നേതൃത്വം നല്കി.
തളിപ്പറമ്പ്, പയ്യന്നൂര്‍, കല്യാശേരി, മാടായി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.