മാ​വോ​യി​സ്റ്റ് നേ​താ​വ് മ​നോ​ജി​നെ തെ​ളി​വെ​ടു​പ്പി​നാ​യി രാ​മ​ച്ചി​യി​ൽ എ​ത്തി​ച്ചു
Tuesday, August 13, 2024 1:48 AM IST
കേ​ള​കം: പി​ടി​യി​ലാ​യ മാ​വോ​വാ​ദി നേ​താ​വ് മ​നോ​ജി​നെ തെ​ളി​വെ​ടു​പ്പി​നാ​യി കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ രാ​മ​ച്ചി​യി​ൽ കൊ​ണ്ടു​വ​ന്നു. കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സ​ജീ​വ​ൻ പാ​ലു​മ്മി​യെ മ​ർ​ദി​ച്ച കേ​സി​ലാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി രാ​മ​ച്ചി​യി​ൽ എ​ത്തി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ രാ​മ​ച്ചി​യി​ൽ ക​ന​ത്ത പോ​ലീ​സ് കാ​വ​ലി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് രാ​മ​ച്ചി കോ​ള​ജി​ൽ എ​ത്തി​യ മാ​വോ​യി​സ്റ്റ് സം​ഘം പ​ഞ്ചാ​യ​ത്തം​ഗം സ​ജീ​വ​ൻ പാ​ലു​മ്മി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.


തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന​പ്പോ​ൾ ഇ​ങ്ക്വി​ലാ​ബ് സി​ന്ദാ​ബാ​ദ്, ആ​ദി​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം മു​ഴ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​നോ​ജി​നെ എ​റ​ണാ​കു​ള​ത്തു​നി​ന്നു ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​വോ​വാ​ദി നേ​താ​വ് സി.​പി. മൊ​യ്തീ​നേ​യും ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.