ബഠിൻഡയിലെ കാറപകടത്തിൽ പയ്യന്നൂരിലെ ഡോക്ടർ മരിച്ചു
1443739
Saturday, August 10, 2024 10:05 PM IST
പയ്യന്നൂർ: ബഠിൻഡയിലുണ്ടായ കാറപകടത്തിൽ പയ്യന്നൂരിലെ യുവ ഡോക്ടർ മരിച്ചു. ബഠിൻഡ എയിംസിലെ എംഎസ് സർജറി വിദ്യാർഥി പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ ഡോ. മിഥുൻ മധുസൂദനൻ (29) ആണ് മരിച്ചത്.
ഇന്നുരാവിലെ 8.30 ന് മഹാദേവ ഗ്രാമത്തിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിനുശേഷം 10 ന് മഹാദേവ ഗ്രാമം സ്മൃതിയിൽ സംസ്കരിക്കും. ചണ്ഡീഗഡിലേക്കുള്ള യാത്രക്കിടെയുണ്ടായ കാറപകടത്തെ തുടർന്ന് എയിംസിലായിരുന്നു അന്ത്യം.
കെ.കെ. മധുസൂദനൻ (റിട്ട. കെഎസ്എഫ്ഇ)-ടി.എ. ഗീത ദന്പതികളുടെ മകനാണ്. ഭാര്യ: ഡോ. ഉത്തര (ചണ്ഡീഗഡ് പിജി സെന്റർ). സഹോദരി: നമിത മനോജ്.