ദേശീയപാതയോരത്ത് തകർന്നുവീണ കെട്ടിടത്തിന്റെ ബാക്കി ഭാഗം പൊളിച്ചുനീക്കി
1442086
Monday, August 5, 2024 1:56 AM IST
തളിപ്പറമ്പ്: ദേശീയപാതയിൽ തളിപ്പറമ്പ് തൃച്ചംബരം ഇലത്താളം വയലിനു സമീപം ഭാഗികമായി ഇടിഞ്ഞു വീണ് അപകടഭീഷണി ഉയർത്തിയ കെട്ടിടം പൊളിച്ചു മാറ്റി. തകർന്ന കെട്ടിടം അപകടഭീഷണിയാകുന്നുവെന്ന ദീപിക വാർത്തയെ തുടർന്നാണ് നഗരസഭ കെടിട്ടം പൊളിച്ചു നീക്കിയത്. ശനിയാഴ്ച രാവിലെയായിരുന്നു കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണത്. അപകട സമയത്ത് റോഡിൽ വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്.
വില്ലേജ് ഓഫീസർ, ഉദ്യോഗസ്ഥർ, നഗരസഭ സെക്രട്ടറി എന്നിവർ സ്ഥലം സന്ദർശിച്ച് കെട്ടിടത്തിന്റെ അപകടാവസ്ഥ ബോധ്യമായതിനു പിന്നാലെയാണ് കൗൺസിലർ സുരേഷിന്റെയും നഗരസഭ അധികൃതരുടെയും നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് കെട്ടിടം പൊളിച്ചു മാറ്റി അപകട ഭീഷണി ഒഴിവാക്കിയത്.