വെള്ളം കയറി നാശനഷ്ടമുണ്ടായ വ്യാപാര സ്ഥാപനങ്ങൾ നേതാക്കൾ സന്ദർശിച്ചു
1441973
Sunday, August 4, 2024 7:51 AM IST
ഉരുവച്ചാൽ: കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച വ്യാപാരികള്‍ക്ക് സഹായം നല്‍കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി. മെരുവമ്പായി പുഴ കരകവിഞ്ഞൊഴുകി നാശനഷ്ടം സംഭവിച്ച നീര്‍വേലി മേഖലയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഏകോപന സമിതി നേതാക്കള്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീർവേലി, കരേറ്റപാലം, അളകാപുരി, മെരുവമ്പായി പാലം എന്നിവിടങ്ങളിലെ 33 വ്യാപാര സ്ഥാപനങ്ങളിലാണ് എകോപന സമിതി സംസ്ഥാന-ജില്ലാ ഭാരവാഹികൾ സന്ദർശിച്ച് നഷ്ടങ്ങൾ വിലയിരുത്തിയത്. ഏകദേശം മൂന്നുകോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.