അഡ്വ. ജോർജ് മേച്ചേരി അനുസ്മരണം നടത്തി
1424034
Tuesday, May 21, 2024 8:12 AM IST
തളിപ്പറമ്പ്: കേരള കോൺഗ്രസ്-എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും കേരള ലോയേഴ്സ് കോൺഗ്രസ്-എം സംസ്ഥാന പ്രസിഡന്റുമായിരുന്ന അഡ്വ. ജോർജ് മേച്ചേരിയുടെ മൂന്നാം ചരമവാർഷികദിനം ആചരിച്ചു. കേരള കോൺഗ്രസ്-എം തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പഗിരിയിലുള്ള അദ്ദേഹത്തിന്റെ കല്ലറയിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ജയിംസ് മരുതാനിക്കാട്ട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റിയാനിമറ്റം മുഖ്യപ്രഭാഷണം നടത്തി. കെ.ടി. സുരേഷ് കുമാർ, സി.ജെ. ജോൺ, ബിജു പുതുക്കള്ളി, അമൽ ജോയി കൊന്നക്കൽ, പൗലോസ് പറയിടം, ബേബി ഉള്ളാട്ട്, ജോസ് പൂമല, ജിനോ തോമസ്, ജോമോൻ കട്ടക്കയം എന്നിവർ പ്രസംഗിച്ചു.