ഓൺലൈൻ തട്ടിപ്പ്: നഷ്ടമായത് 9.5 ലക്ഷം
1422525
Tuesday, May 14, 2024 7:43 AM IST
തളിപ്പറമ്പ്: ഓൺലൈൻ തട്ടിപ്പിൽ യുവാവിന് ഒൻപതരലക്ഷത്തിലേറെ രൂപ നഷ്ടമായെന്ന പരാതിയിൽ മൂന്നു പേർക്കെതിരേ തളിപ്പറന്പ് പോലീസ് കേസെടുത്തു. ഇപ്പോള്‍ ചിറവക്ക് തമ്പുരാന് നഗറില്‍ ഈറ്റിശേരി ഇല്ലം മഠത്തില്‍ താമസിക്കുന്ന കോഴിക്കോട് ബേപ്പൂര്‍ കല്ലംവള്ളി വീട്ടില്‍ കെ.ജി. സുരേഷിനാ(46)ണ് പണം നഷ്ടമായത്. 9,55,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി.
ട്രേഡിംഗ് വഴി ഓണ്‍ലൈന്‍ സ്റ്റോക്കുകള്‍ വാങ്ങാനും വില്‍ക്കാനും സഹായിക്കാം എന്ന് വിശ്വസിപ്പിച്ച് സുരേഷിന്റെ കളമശേരി ആക്സിസ് ബാങ്കിലെ അക്കൗണ്ടില്‍നിന്നും യുകെയിലെ മാഗി ലിവൈജിന്, ഗുരുറാം, ഡോ. അര്‍ഷിദ് ഷാ എന്നിവരുടെ നാല് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫര്‍ ചെയ്തു നല്‍കിയെങ്കിലും ലാഭമോ നിക്ഷേപിച്ച പണമോ തിരികെ നൽകാതെ വഞ്ചിച്ചെന്നാണ് പരാതി.