ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു
1395697
Monday, February 26, 2024 1:40 AM IST
കുടിയാന്മല: ക്രിയേറ്റീവ് ഫോട്ടോഗ്രഫേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ ലളിതകലാ അക്കാദമി ഗാലറിയിൽ ആരംഭിച്ച "പിക്ചോറിയൽ ഫോട്ടോഗ്രഫി' പ്രദർശനം പയ്യന്നൂർ ലളിതകലാ അക്കാദമി ഗാലറിയിൽ പയ്യന്നൂർ നഗരസഭാ ചെയർപേഴ്സൺ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു.
ഗാലറി പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ ക്രിയേറ്റീവ് ഫോട്ടോഗ്രാഫേഴ്സ് ഫോറം പ്രസിഡന്റ് കുടിയാന്മല ഗോപാലൻ അധ്യക്ഷത വഹിച്ചു. അശോക് കുമാർ പുറച്ചേരി ആമുഖ പ്രഭാഷണം നടത്തി.
പ്രശസ്ത ചിത്രകാരൻ കലേഷ് കല, സി.സി. രാമകൃഷ്ണൻ നടുവിൽ, സർഗം ദാമു വെള്ളൂർ, ക്രിയേറ്റീവ് ട്രഷറർ ബാബുരാജ് കുന്നോത്ത്പറമ്പ് എന്നിവർ പ്രസംഗിച്ചു. നാളെ പയ്യന്നൂർ ഗാന്ധിപാർക്കിൽ നടക്കുന്ന അവാർഡ് വിതരണത്തോടെ പ്രദർശനം സമാപിക്കും.