പുലിക്കുരുന്പ സ്കൂളിൽ പ്രതിഭകളെ ആദരിച്ചു
1338719
Wednesday, September 27, 2023 2:48 AM IST
പുലിക്കുരുമ്പ: വ്യത്യസ്ത മേഖലകളിൽ കഴിവുകൾ തെളിയച്ചവരെ ആദരിച്ചു.
അന്തർദേശീയ പ്രസംഗ മത്സരത്തിൽ അഞ്ചാം സ്ഥാനം നേടിയ പുലിക്കുരുമ്പ സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ വിദ്യാർഥി ആദിത്യൻ സുനിൽ, കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം നേടിയ മുൻ വിദ്യാർഥിനി ജോസ്ന ജയിംസ് എന്നിവരെ ആദരിച്ചു.
സ്കൂളിൽ സംഘടിപ്പിച്ച പരിപാടി മുൻ മുഖ്യാധ്യാപകനും കോർപറേറ്റ് അവാർഡ് ജേതാവുമായ സി.എൽ.ആന്റോ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ മുഖ്യാധ്യാപകൻ സി.എ.ജോസഫ് ആമുഖ പ്രഭാഷണവും മണ്ടളം ഇടവക വികാരി ഫാ.ജോസഫ് മഞ്ചപ്പിള്ളിൽ അനുഗ്രഹ പ്രഭാഷണവും നടത്തി.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോഷി കണ്ടത്തിൽ, നടുവിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ആലിലക്കുഴിയിൽ, വാർഡ് മെംബർമാരായ റെജിമോൻ പടിഞ്ഞാറെആനിശേരിൽ, ഷിജി കൊല്ലിയിൽ, യുപി സ്കൂൾ മുഖ്യാധ്യാപിക ബിജി കെ.ജോൺ, പിടിഎ ഭാരവാഹികളായ സിബി ഏരിമറ്റത്തിൽ, ആൻസി മാത്യു, പാരീഷ് കോ ഓർഡിനേറ്റർ സെബാസ്റ്റ്യൻ ഓതറയിൽ, വിദ്യാർത്ഥി പ്രതിനിധി എൻ.ബി.അൽഫോൻസ, അധ്യാപക പ്രതിനിധി കെ.കെ.ഷൈനി എന്നിവർ പ്രസംഗിച്ചു.