സഹവാസക്യാന്പ് സമാപിച്ചു
1296699
Tuesday, May 23, 2023 12:52 AM IST
ശ്രീകണ്ഠപുരം: സമൂഹത്തിൽ അവശതയനുഭവിക്കുന്നവരുടെ മക്കളുടെ ഭാവി സുരിക്ഷിതമാക്കു ന്നതിനു വേണ്ടി ചെറുപുഷ്പ സഭയും സമരിറ്റൻ പാലിയേറ്റിവ് കെയറും ഏർപ്പെടുത്തിയ പദ്ധതി പാവപ്പെട്ട ജനങ്ങൾക്കു സഹായവും ആശ്വസവും നൽകുമെന്ന് സജീവ് ജോസഫ് എംഎൽഎ. ലിറ്റിൽ ഫ്ലവർ സ്കുളിൽ സംഘടിപ്പിച്ച ഉണർവ് 2023 ക്യാമ്പിന്റെ സമാപനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയോര മേഖലയിലെ നിർധനരായ വിദ്യാർഥികൾക്കുവേണ്ടിയും ചെറുപുഷ്പ സഭയും സമരിറ്റൻ പാലിയേറ്റീവ് കെയറും ചേർന്ന് നടത്തിവരുന്ന കിടപ്പുരോഗികളുടെയും ഭിന്നശേഷി ക്കാരുടെയും, സാമ്പത്തീമായി വളരെ പ്രയാസമനുഭവിക്കുന്നവരുടെയും 180 കുട്ടികൾക്കായുള്ള ലീപ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിയ ദ്വിദന സഹവാസ ക്യാമ്പ് അഭിനന്ദനർഹമാണന്നും സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. ചെറുപുഷ്പ സഭയുടെ സെൻതോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. ജോബി ഇടമുറിയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫാ. ജോൺസൺ മുട്ടത്തേട്ടിന്റെ നേതൃത്വത്തിൽ മാന്നാനം കെ. ഇ കോളജ് അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന സംഘം ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന്റെ സമാപന സമ്മേളനത്തിന് ശ്രീകണ്ഠപുരം എസ്ഐ കെ. വി. രഘുനാഥ് അധ്യക്ഷത വഹിച്ചു.
പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ. പ്ലസ് വിജയം കരസ്ഥമാക്കിയവരെ മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ലിറ്റിൽ ഫ്ലവർ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിനോ പൊങ്ങംപാറ, എരുവേശി പഞ്ചായത്ത് മെമ്പർ ഷീജ ഷിബു,
സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ. ബിനു പൈമ്പിള്ളിൽ, ലീപ് വിദ്യാഭ്യാസ പദ്ധതി കോ-ഓർഡിനേറ്റർ ഫാ. ബിബിൻ ചെറുകുന്നേൽ, ഫാ. അനൂപ് നരിമറ്റത്തിൽ, എസ്ഇസ് കോളജ് പ്രധിനിധി ടി.ആർ.പ്രവീൺ, ഡോ. കെ.ജെ.ലില്ലി, സോയി ജോസഫ്, പത്മനാഭൻ, കെ.വി.ശശിധരൻ, എൻ.കെ.എ. ലത്തീഫ്, നളിനി, ജെറോം, സനീഷ്, റോബിൻ, ജുബിൻ മാത്യുസ് എന്നിവർ പ്രസംഗിച്ചു.
മൂന്ന് സോണുകളായി തിരിച്ച് എല്ലാ മാസവും നടത്തപ്പെടുന്ന പരിശീലന പദ്ധതിയിൽ എംജി. കോളജ് ഇരിട്ടി, എസ്ഇഎസ് കോളജ് ശ്രീകണ്ഠപുരം, നവജ്യോതി കോളജ് ചെറുപുഴയും ഈ വിദ്യാഭ്യാസ പദ്ധതിയിൽ പങ്കാളികളാണ്.