വാഹനാപകടത്തിൽ പരിക്കേറ്റു ചികിൽസയിലായിരുന്ന കൂവേരി സ്വദേശി മരിച്ചു
1280201
Thursday, March 23, 2023 10:26 PM IST
ചപ്പാരപ്പടവ്: ദേശീയപാതയിൽ കീച്ചേരി കുന്നിനു സമീപം ബസും കാറും കൂട്ടിയിച്ച് ചികിത്സയിലായിരുന്ന കൂവേരി മുച്ചിലോട്ടു ക്ഷേത്രത്തിനു സമീപത്തെ എ. കൃഷ്ണൻ (62) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അപകടം. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും കഴിഞ്ഞ ദിവസം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു.
അപകടത്തിൽ ഇയാളുടെ മകൻ രതീഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു. രതീഷ് കണ്ണൂർ എകെ.ജി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. നാരായണിയാണ് കൃഷ്ണന്റെ ഭാര്യ. പ്രീയേഷ്, പ്രതീഷ് എന്നിവരാണ് മറ്റു മക്കൾ. ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്നിന് സംസ്കരിക്കും.