എടക്കളത്തൂർ വെറ്ററിനറി സബ് സെന്റർ ഉദ്ഘാടനംചെയ്തു
1541631
Friday, April 11, 2025 1:38 AM IST
പറപ്പൂർ: തോളൂർ പഞ്ചായത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തിയ എടക്കളത്തൂർ വെറ്ററിനറി സബ് സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി നിർവഹിച്ചു.
വികസന സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൻ അധ്യക്ഷയായി. വാർഡ് മെംബർ വി.കെ. രഘുനാഥൻ പദ്ധതി വിശദീകരണംനടത്തി. 2025-26 പദ്ധതിയിൽ തുടർന്നുള്ള വികസന പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.