കലാതാത്പര്യം ജനിപ്പിച്ചത് മതിലകത്തുനിന്നുള്ള നാടകാനുഭവങ്ങള്‍: നടൻ സൗബിൻ ഷാഹിർ
1543477
Friday, April 18, 2025 12:34 AM IST
കയ്പമംഗലം: മതിലകത്തുനിന്ന് കിട്ടിയ നാടകാനുഭവങ്ങളും മറ്റുമാണ് എന്നിൽ കലാതാൽപര്യം ജനിപ്പിച്ചതെന്ന് നടൻ സൗബിൻ ഷാഹിർ.
ജന്മനാടായ മതിലകത്ത് സുഭാഷ് ക്ലബിന്റെ നേതൃത്വത്തിൽ നൽകിയ സ്നേഹാദരച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സൗബിൻ. സുഭാഷ് ക്ലബിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് നവീകരിച്ച ക്ലബ് കെട്ടിടത്തിന്റെ ഉദ്ഘാടനം സൗബിൻ നിർവഹിച്ചു. വേദിയിൽ വി.വൈ. നസീർ സൗബിന് ആദരവുനൽകി.
സംസ്ഥാന നാടക അവാർഡ് ജേതാവ് രാജേഷ് ഇരുളത്തെയും എഴുത്തുകാരൻ സുനിൽ പി.മതിലകത്തേയും സൗബിൻ ആദരിച്ചു. വുഷുവിൽ ഉയർന്ന നേട്ടങ്ങൾ കൈവരിച്ച ബാസിത് അമീൻ, യൂസഫിനാൻ, പഞ്ചഗുസ്തിയിൽ മികവ് പുലർത്തിയ അഹാന നസ്റിൻ എന്നിവർക്കുള്ള ഉപഹാരങ്ങളും സൗബിൻ സമ്മാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ക്ലബ് പ്രസിഡന്റ് കെ.കെ. റെനീസ്, സെക്രട്ടറി എം.എച്ച്. മുഹമ്മദ് അബ്ദുൽഖാദർ, ക്ലബിന്റെ സ്ഥാപകരായ വി.വൈ. ബഷീർ, മുഹാജിർ തുടങ്ങിയവർ പങ്കെടുത്തു.