അങ്കണവാടികളിൽ വായനശാല; പുസ്തകങ്ങളുമായി നിരവധിപേർ
1543481
Friday, April 18, 2025 12:34 AM IST
തൃശൂർ: അങ്കണവാടികളിൽ വായനശാലയൊരുക്കാൻ പുസ്തകങ്ങളുമായി നിരവധിപേർ എത്തുന്നു. ജില്ലാ ഭരണകൂടത്തിന്റെ വാ, വായിക്കാം പദ്ധതിയിലേക്കാണു പുസ്തകങ്ങൾ എത്തുന്നത്.
വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷൻ ഹൈസ്കൂളിലെ 1999 എസ്എസ്എൽസി ബാച്ച് പൂർവവിദ്യാർഥികൾ 160 പുസ്തകങ്ങൾ കൈമാറി. തോളൂർ ഗ്രാമപഞ്ചായത്തിൽ നൂറു തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികളെ ആദരിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണിയും മറ്റു ജീവനക്കാരും പുസ്തകങ്ങൾ കൈമാറി. സർക്കാർ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം പദ്ധതിക്കു ലഭിക്കുന്നുണ്ട്. സംരംഭത്തിൽ പങ്കാളിയാകാനും പദ്ധതിയിലേക്കു പുസ്തകം നല്‍കാനും താത്പര്യമുള്ളവര്‍ 8304851680 എന്ന നമ്പറില്‍ ബന്ധപ്പെടണം.