കത്തിക്കുത്തിൽ യുവാവിന് ഗുരുതര പരിക്ക്; രണ്ടുപേർ പിടിയിൽ
1543181
Thursday, April 17, 2025 1:40 AM IST
ചേലക്കര: ചേലക്കര വെങ്ങാനെല്ലൂരിൽ കഴിഞ്ഞദിവസം രാത്രിയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. വെങ്ങാനെല്ലൂർ സ്വദേശി ഷാനുബി (19)നാണ് കുത്തേറ്റത്. പരിക്കേറ്റ ഷാനുബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് വെങ്ങാനെല്ലൂർ പെരുമ്പാവൂർ വീട്ടിൽ വിപിൻ, പാലേരി വീട്ടിൽ പ്രദീപ് എന്നിവരെ ചേലക്കര പോലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിന് സൈഡ് കൊടുത്തില്ലന്നു പറഞ്ഞുണ്ടായ തർക്കത്തെ തുടർന്നാണ് കത്തിക്കുത്തിൽ കലാശിച്ചത്. ചേലക്കര പോലീസ് സ്റ്റേഷൻ സിഐ കെ. സതീഷ്കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരുന്നു.