പീലാർമുഴിയിൽ വീണ്ടും കാട്ടാന: കൃഷി നശിപ്പിച്ചു
1542849
Wednesday, April 16, 2025 1:27 AM IST
കുറ്റിച്ചിറ: പീലാർമുഴിയിൽ കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചു. ചിറമ്മൽ പാപ്പച്ചന്റെ 150 വാഴകള്‍, 10 പ്ലാവുകൾ, അഞ്ചു റമ്പുട്ടാൻ എന്നിവ നശിപ്പിച്ചു.
കുറിഞ്ഞിക്കാട്ട് സെബാസ്റ്റ്യന്റെ പറമ്പിലും കാട്ടാന റബർമരങ്ങൾ തളളിയിട്ടു. അര്‍ധരാത്രിയെത്തിയ ആനകളെ നാട്ടുകാരും വനപാലകരും പടക്കംപൊട്ടിച്ചും ബഹളംവച്ചും ഓടിക്കാൻ ശ്രമിച്ചിട്ടും പോയില്ല. പുലർച്ചെ യോടെയാണ് ആനകൾ തിരികേപോയത്.