അഖില കേരള പുത്തൻപാന, പിയാത്ത മത്സരം സംഘടിപ്പിച്ചു
1542837
Wednesday, April 16, 2025 1:27 AM IST
തൃശൂർ: തിരുഹൃദയ ലത്തീൻ ദേവാലയത്തിൽ മൂന്നാമത് അഖില കേരള പുത്തൻപാന പിയാത്ത മത്സരം ദേവാലയം റെക്ടർ ഫാ. ജോഷി മുട്ടിക്കൽ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ഒന്നാംസ്ഥാനം കൊടുങ്ങല്ലൂർ സെന്റ് തോമസ് ചർച്ച ും രണ്ടാം സ്ഥാനം കുട്ടനെല്ലൂർ സെന്റ് ജൂഡും മൂന്നാംസ്ഥാനം തൃശൂർ എഫാത്ത ക്വയർ ടീമും കരസ്ഥമാക്കി.
സിസ്റ്റർ വിനീത സമ്മാനദാനം നടത്തി. സഹ. വികാരി ഫാ. അനീഷ് ജോസഫ് പുത്തൻപറന്പിൽ, പാരിഷ് കൗണ്‍സിൽ സെക്രട്ടറി ബ്രിസ്റ്റോ തൈപ്പാടത്ത്, കേന്ദ്രസമിതി പ്രസിഡന്റ് ബെന്നി ചക്കാലക്കൽ, സെക്രട്ടറി ആർ.എസ്. ഷാരോണ്‍, കൈക്കാരന്മാരായ മൈക്കിൾ നോറോണ, റോമി തോമസ് എന്നിവർ പ്രസംഗിച്ചു. സഹവികാരി മിഥിൻ ടൈറ്റസ് പുളിക്കത്തറ നന്ദി പറഞ്ഞു.