രോഗീസംഗമം സംഘടിപ്പിച്ചു
1542851
Wednesday, April 16, 2025 1:27 AM IST
മറ്റത്തൂര്‍: മൂന്നുമുറി സെന്റ ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകയിലെ മാതൃസംഘത്തിന്റെ നേതൃത്വത്തില്‍ രോഗീസംഗമം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവിന്റെ സഹകരണത്തോടെനടന്ന സംഗമം ഫാ. ഷാജു ചിറയത്ത് ഉദ്ഘാടനംചെയ്തു.
വികാരി ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍, ഫാ. ജെയ്സണ്‍ ചെവല്ലൂര്, ബ്രദര്‍ ജോഫിന്‍ താക്കോല്ക്കാരന്, പാലിയേറ്റീവ് പ്രസിഡന്റ് ബെന്നി തൊണ്ടുങ്ങല്‍, മാതൃസംഘം പ്രസിഡന്റ് സ്മിത കണ്ണമ്പുഴ എന്നിവര്‍ നേതൃത്വംനല്കി. ഇതോടനുബന്ധിച്ചുനടന്ന ദിവ്യബലിക്ക് ഫാ. ജോസഫ് മാളിയേക്കല്‍ കാര്‍മികത്വംവഹിച്ചു.