ബാറിൽ അതിക്രമിച്ചുകയറി ജീവനക്കാരെ ആക്രമിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
1542844
Wednesday, April 16, 2025 1:27 AM IST
മൂന്നുപീടിക: അറവുശാല ചാന്ദ്വി ബാറില്‍ അതിക്രമിച്ചുകയറി സെക്യൂരിറ്റി ജീവനക്കാരനെയും മറ്റു സ്റ്റാഫുകളെയും ആക്രമിച്ച കേസിൽ ഏഴു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
നാട്ടിക ബീച്ച് ദേശത്ത് കരേപറമ്പിൽവീട്ടിൽ അമൽ(23), വലപ്പാട് കളരിക്കൽവീട്ടിൽ ആദർശ്(24), നാട്ടിക ബീച്ച് പുളിക്കൽവീട്ടിൽ എബൽ(24), വലപ്പാട് ഡിസ്കോ സെന്റർ ചാണാടിക്കൽവീട്ടിൽ അഖിൻ കൃഷ്ണ(25), നാട്ടിക വില്ലേജിൽ തൃപ്രയാർ കളരിക്കൽ വീട്ടിൽ അഭിഷേക്(19), നാട്ടിക ബീച്ച് ദേശത്ത് പാണാട്ടുകയിൽവീട്ടിൽ മുഹമ്മദ് ഹസൻ(20), വലപ്പാട്, അഞ്ചലശേരിവീട്ടിൽ അക്ഷയ്(23) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
വിഷുദിവസം പുലർച്ചെ 1.30 മണിയോടെ ഇവര്‍ ഇരുമ്പ് പൈപ്പുകൾ കൈവശംവച്ച് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ ജയന്തനെ മർദിക്കുകയും ബാറില്‍ അതിക്രമിച്ചുകയറി സ്റ്റാഫുകളെ ആക്രമിച്ചെന്നുമാണ് കേസ്.
സംഭവത്തെത്തുടർന്ന് കയ്പമംഗലം പോലീസ് നടത്തിയ അന്വേഷണത്തിൽ ഏഴ് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.കയ്പമംഗലം സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, ജൈസൺ, മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പോലീസ് ഓഫിസർ അൻവറുദ്ദീൻ, സിവിൽ പോലീസ് ഓഫിസർമാരായ സൂരജ്, ശ്യാംകുമാർ, ഗില്‍ബട്ട് ജേക്കബ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.