വായനശാല കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
1542838
Wednesday, April 16, 2025 1:27 AM IST
ചാവക്കാട്: ബ്ലാങ്ങാട് രചന ലൈബ്രറി ആൻഡ് വായനശാല കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. എൻ.കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന് 15.5 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. മുൻ എംഎൽഎ കെ.വി. അബ്ദുൽ ഖാദർ മുഖ്യാതിഥിയായിരുന്നു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി ഷാജി, വാർഡ് മെമ്പർ അഡ്വ. മുഹമ്മദ് നാസിഫ്, ലൈബ്രറി പ്രസിഡന്റ് എ.പി. മുഹമ്മദ് ഷെരീഫ്, സെക്രട്ടറി ഒ.കെ. വത്സലൻ എന്നിവർ പ്രസംഗിച്ചു.