പരിയാരം സെന്റ് ജോർജ് ദേവാലയത്തിൽ തിരുനാൾ
1542852
Wednesday, April 16, 2025 1:27 AM IST
പരിയാരം: സെന്റ് ജോർജ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഊട്ടുതിരുനാളിന് വികാരി ഫാ. വിൽസൺ ഏലുവത്തിങ്കൽ കൂനൻ കൊടി ഉയർത്തി. ഫാ. സ്റ്റീഫൻ കൂള സഹകാർമികത്വംവഹിച്ചു.
തിരുനാളിന് ഒരുക്കമായി നവനാൾകുർബാന ദിവസവും രാവിലെ 6.30നും ആറിനും ഉണ്ടായിരിക്കും. 27ന് ഊട്ടുതിരുനാൾദിവസം രാവിലെ ആറിനും 8.30നും ദിവ്യബലി, 10.30ന് ആഘോഷമായ തിരുനാൾപാട്ടുകുർബാനയ്ക്ക് ഫാ. ബെന്നറ്റ് എടാട്ടുകാരൻ കാർമികത്വംവഹിക്കും. ഫാ. ജോബി മേനോത്ത് സന്ദേശംനല്കും.
ഉച്ചകഴിഞ്ഞു 3.30ന് വിശുദ്ധ കുർബാന, തിരുനാൾപ്രദക്ഷിണം. കൈക്കാരന്മാരായ ജിജോ പരുത്തിപ്പറമ്പിൽ, ബെന്നി ഉദനിപ്പറമ്പിൽ, ജോൺ തെക്കേക്കര (ജൂണിയർ), ജനറൽ കൺവീനർ ജോസ് പാറയ്ക്ക, ഊട്ടുകൺവീനർ കണ്ണമ്പിള്ളി തോമസ്, മേഴ്സി സേവിയർ, ജോവിഷ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ തിരുനാളിന് വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചു.