ലഹരിക്കെതിരേ ജനകീയസമിതിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കും
1542850
Wednesday, April 16, 2025 1:27 AM IST
കയ്പമംഗലം: ലഹരിക്കെതിരേ ജനകീയസമിതിയുടെ പ്രവർത്തനങ്ങൾ കയ്പമംഗലം മണ്ഡലത്തിൽ കൂടുതൽ ശക്തമാക്കും. ഇ.ടി. ടൈസൺ എംഎൽഎയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയസമിതിയുടെ മണ്ഡലംതല അവലോകനയോഗത്തിലാണ് തീരുമാനം.
മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികൾ, സർക്കാർ സംവിധാനങ്ങൾ, രാഷ്ട്രീയ സാമൂഹിക കലാ-കായിക സംഘടനകൾ, വിമുക്തി, യോദ്ധാവ് സ്നേഹത്തോൺ പദ്ധതികളുടെ സംഘാടകർ എന്നിവരെയെല്ലാം സംയോജിപ്പിച്ചു നടത്തിയ കാമ്പയിനുകൾ യോഗം വിലയിരുത്തി.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജൻ, എം.എസ്. മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി തുടങ്ങിയവർ പ്രസംഗിച്ചു.