വാഹനാപകടം: മരണം രണ്ടായി
1543083
Wednesday, April 16, 2025 10:59 PM IST
പുന്നയൂർക്കുളം: നന്നംമുക്ക് പൂച്ചപ്പടിയിൽ ടോറസ് സ്കൂട്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി.
അപകടത്തിൽ സാരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂക്കുതല മാക്കാലി താമരശേരി വീട്ടിൽ ലക്ഷ്മണന്റെ മകൻ ആദിത്യൻ (20) ഇന്നലെ മരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ കോലൊളന്പ് കിഴക്കേവട്ടപ്പറന്പിൽ നന്ദനന്റെ മകൻ നിധിൻ (20) മരിച്ചിരുന്നു.
പോലീസ് നടപടിക്കുശേഷം മൃതദേഹം സംസ്കരിച്ചു. പെരുന്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെന്പർ ആശാലതയാണ് ആദിത്യന്റെ അമ്മ. പഴഞ്ഞി എംഡി കോളജിലെ ഒന്നാംവർഷ ബികോം വിദ്യാർഥികളായിരുന്നു നിധിനും ആദിത്യനും. കോളജിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം.