കുട്ടംകുളം പള്ളിയിൽ വിശുദ്ധ കുരിശ് സ്ഥാപിച്ചു
1542841
Wednesday, April 16, 2025 1:27 AM IST
വേലൂർ: കുട്ടംകുളം സെന്റ് ജോൺ ദ ഇവാഞ്ചലിസ്റ്റ് നവദേവാലയത്തിൽ വിശുദ്ധ കുരിശ് സ്ഥാപിച്ചു. അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് വെഞ്ചരിച്ച് ആശീർവദിച്ച കുരിശ് ആഘോഷമായ ദിവ്യബലിക്ക് ശേഷം അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പ്രതിഷ്ഠിച്ചു.
ഇടവകയിലെ കുഞ്ഞുമക്കൾ മുതൽ എല്ലാ പ്രായത്തിലുള്ളവരും വൈകുന്നേരങ്ങളിൽ വന്ന് അധ്വാനിച്ചുകൊണ്ടാണ് പള്ളി നിർമാണം മുന്നോട്ട് പോകുന്നത്. കുരിശ് സ്ഥാപിച്ചതോടെ ദേവാലയ നിർമാണം പുതിയ ഘട്ടത്തിലേക്ക് ചുവടുവച്ചു. ഇടവക വികാരി ഫാ. സോബിൻ പായ്യിക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. സേവി പുത്തിരി, കൈകാരന്മാരായ ലോറൻസ് കിടങ്ങൻ, വർഗീസ് ചീരമ്പൻ, ജോസഫ് കിടങ്ങൻ എന്നിവർ നേതൃത്വം നൽകി.