വയോധികൻ മരിച്ചനിലയിൽ
1543082
Wednesday, April 16, 2025 10:59 PM IST
വടക്കാഞ്ചേരി: ബംഗളൂരു സ്വദേശിയായ യാചകവയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിലെ കാത്തിരിപ്പുകേന്ദ്രത്തിലാണ് മരിച്ചനിലയിൽ കണ്ടത്. ബംഗളൂരു സ്വദേശി മുനിസ്വാമി(80) ആണ് മരിച്ചത്.
ഇയാളുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഇവർ വർഷങ്ങളായി വടക്കാഞ്ചേരിയിലും സമീപപ്രദേശങ്ങളിലും ഉണ്ട്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.