ഗുരുവായൂരില്‍ ലോക പൈതൃക ദിനാഘോഷം നാളെ
1543188
Thursday, April 17, 2025 1:40 AM IST
ഗുരുവായൂര്‍: പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തില്‍ ലോക പൈതൃകം ദിനാഘോഷവും സമാദരണ സംഗമവും നാളെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് നഗരസഭാ ഇഎംഎസ് ചത്വരത്തില്‍ സംഗീത നാടക അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാർ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന് നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തും.
മേള പ്രാമാണികന്‍ കക്കാട് രാജപ്പന് മാരാര്‍ക്ക് പൈതൃകം പുരസ്കാരം നല്‍കും. തുള്ളല്‍ ഗുരുനാഥ കേരളശേരി പ്രഭാവതി, എം.ഡി. കമ്മ്യൂണിറ്റി മെഡിസിനില്‍ ഒന്നാം റാങ്ക് നേടിയ ഡോ. ഗായത്രി ശ്രീകാന്ത്, മോഹിനിയാട്ടം കലാകാരി വി.കെ.ഷാലിമ എന്നിവരെ ആദരിക്കും. പൈതൃകം കലാക്ഷേത്രയുടെ പഞ്ചാരിമേളം, ഭജന്‍സ് എന്നിവയും വൃക്ഷത്തെ വിതരണവും ഉണ്ടാകും. ഭാരവാഹികളായ രവി ചങ്കത്ത്, മധു കെ.നായര്‍, വൈശ്രവണത്ത് നാരായണന് നമ്പൂതിരി, കെ.കെ.വേലായുധന്, കെ.ദിവാകരന് തുടങ്ങിയവര്‍ പത്ര സമ്മേളനത്തിൽ പങ്കെടുത്തു .