ചാവക്കാട് നഗരസഭയില്‍ കെ.പി. വത്സലനെ അനുസ്മരിച്ചു
1543468
Friday, April 18, 2025 12:34 AM IST
ചാവക്കാട്: നഗരസഭാധ്യക്ഷനായിരിക്കെ കൊല്ലപ്പെട്ട സിപിഎം നേതാവ് കെ.പി. വത്സലന്റെ ചരമവാർഷികദിനത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് പുഷ്പാർച്ചന നടത്തി.
വൈസ് ചെയർമാൻ കെ.കെ. മുബാറക് അധ്യക്ഷനായിരുന്നു. ഷാഹിന സലീം, പി.എസ്. അബ്ദുൽ റഷീദ്, ബുഷറ ലത്തീഫ്, എ.വി. മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, എം.ആർ. രാധാകൃഷണൻ എന്നിവർ പ്രസംഗിച്ചു.
കെ.പി. വത്സലൻ
രക്തസാക്ഷിദിനം
ചാവക്കാട്: നഗരസഭ ചെയർമാനായിരിക്കെ കൊല്ലപ്പെട്ട കെ.പി. വത്സലന്റെ 19-ാം ചരമവാർഷികം സിപിഎമ്മിന്റെ നേതൃത്വത്തിൽ ആചരിച്ചു. പ്രകടനവും അനുസ്മരണ പൊതുസമ്മേളനവും നടത്തി. എ.സി. മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൻ.കെ. അക്ബർ എംഎൽഎ അധ്യക്ഷനായിരുന്നു. സി. സുമേഷ്, എം. കൃഷ്ണദാസ്, ടി.ടി. ശിവദാസൻ, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് എന്നിവർ പ്രസംഗിച്ചു.
വത്സലനു കുത്തേറ്റ പുന്നയൂർ ഒറ്റയിനിയിൽ രാവിലെ നടന്ന അനുസ്മരണസമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി.ടി. ശിവദാസ് അധ്യക്ഷത വഹിച്ചു.