ഫ്രാൻസിസ്കൻ അല്മായസഭ അതിരൂപത മഹോത്സവം
1542839
Wednesday, April 16, 2025 1:27 AM IST
കുറുമാൽ: ഫ്രാൻസിസ്കൻ അല്മായസഭ (എസ്എഫ്ഒ) അതിരൂപത മഹോത്സവം കുറുമാൽ ഗാഗുൽത്താ ധ്യാനകേന്ദ്രത്തിൽ നടത്തി. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം നിർവഹിച്ചു. അതിരൂപത പ്രസിഡന്റ് ടി.കെ. ഡേവിസ് അധ്യക്ഷനായി.
സെക്രട്ടറി പി.എൽ. പോൾ റിപ്പോർട്ട് വായിക്കുകയും ട്രഷറർ ഷാജു കോട്ടപ്പറന്പിൽ കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. സെന്റ് തോമസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പിരിയർ ഫാ. ജെയ്സണ്‍ കാളൻ അനുഗ്രഹപ്രഭാഷണവും വൈസ് പ്രൊവിൻഷ്യൽ ഫാ. ലോട്ടസ് മലേക്കുടി, എഫ്സിസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഫോണ്‍സി മരിയ എന്നിവർ പ്രസംഗിച്ചു.
മുൻ നാഷണൽ വൈസ് മിനിസ്റ്റർ ഡോ. ജെറി ജോസഫ്, മുൻ അതിരൂപത പ്രസിഡന്റ് പി.ഐ.സൈമണ്‍ മാസ്റ്റർ, ലോഗോസ് ക്വിസ് അതിരൂപത തല റാങ്ക് ജേതാക്കൾ, അതിരൂപത ക്വിസ് മത്സര വിജയികൾ, ഫ്രാൻസിസ്കൻ അത്മായ സഭയിൽ 50 വർഷം പൂർത്തീകരിച്ചവർ, ദേശീയതലങ്ങളിൽ അംഗീകാരം ലഭിച്ച അംഗങ്ങൾ, കഴിഞ്ഞ വർഷം തിരുപ്പട്ടവും നിത്യവ്രതവും സ്വീകരിച്ച വൈദികരുടെയും, സന്യസ്തരുടെയും മാതാപിതാക്കളെയും ചടങ്ങിൽ ആദരിച്ചു.
അതിരൂപത ഡയറക്ടർ ഫാ. സിജോ അരിക്കാട്ട് സ്വാഗതവും എക്സിക്യൂട്ടീവ് മെന്പർ സി.കെ.ജോണ്സണ് നന്ദിയും പറഞ്ഞു. തുടർന്ന് കുരിയച്ചിറ സെന്റ് ജോസഫ് യൂണിറ്റ് അവതരിപ്പിച്ച സ്കിറ്റും അരങ്ങേറി. വിശുദ്ധകുർബാന, വ്രതവാഗ്ദാനം, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.