വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1543410
Thursday, April 17, 2025 10:25 PM IST
അരിമ്പൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പെരിങ്ങോട്ടുകര വടക്കുംമുറിയിൽ വാടകയ്ക്ക് താമസിക്കുന്ന രാഹുൽ(32) ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
അരിമ്പൂരിലെ സർക്കാർ സ്കൂളിനു സമീപം വിഷുത്തലേന്ന് രാത്രിയാണ് അപകടം. ഭാര്യാവീട്ടിൽ നിന്ന് പെരിങ്ങോട്ടുകരയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന രാഹുൽ റോഡിൽ വീണു കിടക്കുന്നതാണ് കണ്ടത്. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു.
മാഞ്ഞാലിപറമ്പിൽ നാരായണൻകുട്ടിയുടെയും ലളിതയുടെയും മകനാണ്. ഡ്രൈവറായി ജോലി ചെയ്യുന്നു. ഭാര്യ: കൃഷ്ണേന്ദു. മകൻ: വാസുദേവക്. സഹോദരൻ: ഗോകുൽ. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം കുറ്റുമുക്കിലെ ചെറുമുക്ക് അമ്പലത്തിനു സമീപം അമ്മാവൻ ബേബിയുടെ വീട്ടിൽ. സംസ്കാരം ഇന്നു രാവിലെ 11ന് വടൂക്കര ശ്മശാനത്തിൽ.