ആനന്ദപുരത്ത് സൗജന്യ പ്രഷര്‍ - ഷുഗര്‍ പരിശോധന ആരംഭിച്ചു
1543194
Thursday, April 17, 2025 1:40 AM IST
ആനന്ദപുരം: റൂറല്‍ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സൗജന്യ പ്രഷര്‍-ഷുഗര്‍ പരിശോധന ക്യാമ്പ് ഐബിഎം സൊസൈറ്റി പ്രസിഡന്റ്് ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. റൂറല്‍ സൊസൈറ്റി പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷത വഹിച്ചു.
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, റൂറല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് പി.സി. ഭരതന്, ഡയറക്ടര്‍ ശാരിക രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട ഐസിഎല്‍ മെഡിലാബുമായി സഹകരിച്ച് നടത്തുന്ന പരിശോധന ക്യാമ്പ് എല്ലാ മാസങ്ങളിലും രണ്ടാം ശനിയാഴ്ചകളില്‍ രാവിലെ ഏഴ് മുതല്‍ ഒമ്പത് വരെ ആനന്ദപുരം ഐസിഎല്‍ ലാബില്‍ നടക്കും.