എയ്ഡഡ് സ്കൂളുകളിലെ എല്ലാ നിയമനവും പാസാക്കണം: അഡ്വ. ജോസഫ് ടാജറ്റ്
1542833
Wednesday, April 16, 2025 1:27 AM IST
തൃശൂർ: സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ എയ്ഡഡ് സ്കൂളുകളിലെ എല്ലാ നിയമനവും പാസാക്കണമെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. കെപിഎസ്ടിഎ നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുടെ പേരിൽ കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾ സർക്കാർ തടഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് പി.സി. ശ്രീപത്മനാഭൻ അധ്യക്ഷത വഹിച്ചു. ജോസ് വള്ളൂർ, എം.പി. വിൻസെന്റ്, ഷാഹിദ റഹ്മാൻ, സാജു ജോർജ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ജയപ്രകാശ് പാറപ്പുറത്ത് സ്വാഗതവും ട്രഷറർ മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
രാപ്പകൽസമരത്തിന്റെ സമാപനസമ്മേളനം ഇന്നു രാവിലെ ഒന്പതിന് യുഡിഎഫ് ചെയർമാൻ ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും.