പാലപ്പിള്ളിയിൽ കൂട്ടംതെറ്റിയെത്തിയ കാട്ടാന ഭീതിപരത്തി
1542831
Wednesday, April 16, 2025 1:27 AM IST
പാലപ്പിള്ളി: കാരികുളത്ത് കൂട്ടംതെറ്റിയെത്തിയ കാട്ടാന ഭീതിപരത്തി. ചൊക്കന റോഡിൽ കാരികുളം ഡിസ്പെൻസറിക്കുസമീപത്തെ തെങ്ങിൻതോട്ടത്തിലാണ് ആനയിറങ്ങിയത്. റോഡിനോടുചേർന്നുള്ള പറമ്പിൽ മണിക്കൂറുകളോളമാണ് ആന നിലയുറപ്പിച്ചത്. വാഹനയാത്രക്കാർക്കുനേരെ ആന പാഞ്ഞടുക്കുമോയെന്ന ഭീതിയും നാട്ടുകാർക്കുണ്ടായി.
വനപാലകരും നാട്ടുകാരും ചേർന്ന് വൈകീട്ടോടെയാണ് ആനയെ കാടുകയറ്റിയത്. ജനവാസമേഖലയിൽ മാസങ്ങളായി കാട്ടാനശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു. വേനൽ കടുത്തതോടെ നാട്ടിലിറങ്ങുന്ന ആനക്കൂട്ടത്തെ കാടുകയറ്റാൻ അധികൃതർ നടപടിയെടുക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു.